മോദിക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാൽ

മോദിക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാൽ

കൊച്ചി: വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്. ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍' എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്. മോഹന്‍ലാലിന് പുറമേ രജനികാന്തും നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നിങ്ങള്‍ അത് നേടിയെടുത്തു. ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചത്.

RELATED STORIES

Share it
Top