അശ്ലീല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ വിജയരാഘവന്‍
തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിജയരാഘവന്‍ ന്യായീകരിച്ചു. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു വിജയരാഘവന്‍ വിശദീകരണം.

മലപ്പുറം: ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിജയരാഘവന്‍ ന്യായീകരിച്ചു. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു വിജയരാഘവന്‍ വിശദീകരണം.
'പ്രസംഗത്തിന് ചില മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ വ്യാഖ്യാനമാണ്. ആരേയും വേദനിപ്പിക്കുക എന്നത് നമ്മുടെ ഉദ്ദേശമല്ല. സ്ത്രീകള്‍ പൊതുരംഗത്ത് കൂടുതലായി വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞങ്ങളുടെ പാര്‍ട്ടിയിലെ കുറവ് പോലും അംഗീകരിച്ച ആളാണ് ഞാന്‍. ഏതെങ്കിലും പ്രത്യേക വനിതയെ ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഭാര്യ പോലും ഒരു പൊതുപ്രവര്‍ത്തകയാണ്. യുഡിഎഫിന്റെ 20 പേരും തോല്‍ക്കുമെന്നാണ് പറഞ്ഞത്. അവര്‍ക്ക് ആ പരാമര്‍ശത്തില്‍ വിഷമിക്കേണ്ട കാര്യമില്ല,' വിജയരാഘവന്‍ പറഞ്ഞു. 'ഖേദം പ്രകടിപ്പിക്കാന്‍ മാത്രം ഒന്നും പറഞ്ഞിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ കുറിച്ചും പ്രസംഗത്തില്‍ ദുരുദ്ദേശ്യപരമായി ഒന്നും പറഞ്ഞില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT