സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി സുരേഷ്‌ഗോപി (VIDEO)

തൃശൂര്‍: പര്യടനത്തിനിടയില്‍ സെല്‍ഫിയെടുക്കാന്‍ തോളില്‍ പിടിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി നടനും എംപിയും തൃശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ്‌ഗോപി. ശനിയാഴ്ച മണലൂര്‍ മണ്ഡലത്തിലെ പര്യടനത്തിനിടയില്‍ എളവള്ളിയില്‍ കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ള വേദപഠന ക്ലാസിലെത്തിയപ്പോഴായിരുന്നു സംഭവം. താരത്തെ കണ്ടതോടെ വിദ്യാര്‍ഥികള്‍ ഓടിക്കൂടി. പലര്‍ക്കും കൈ കൊടുത്തും ഫോണില്‍ പകര്‍ത്താനും നിന്നു കൊടുക്കുന്നതിനിടെ പിന്‍വശത്ത് നിന്നും ഒരു വിദ്യാര്‍ഥി ഫോണില്‍ സെല്‍ഫിയെടുക്കാനായി തോളില്‍ കൈവച്ചപ്പോഴാണ് കൈ തട്ടിമറ്റി സുരേഷ് ഗോപി കുട്ടിയെ രൂക്ഷമായി നോക്കിയത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ കുട്ടിയെ സുരേഷ് ഗോപിയില്‍ നിന്നും അകറ്റി നിര്‍ത്തി. വീഡിയോ വൈറലായതോടെ സുരേഷ് ഗോപിക്കെതിരേ വിമര്‍ശനങ്ങള്‍ വ്യാപകമാവുന്നുണ്ട്.


RELATED STORIES

Share it
Top