തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയായേക്കും
BY SHN2 April 2019 6:13 AM GMT

X
SHN2 April 2019 6:13 AM GMT
ന്യൂഡല്‍ഹി: തൃശൂരില്‍ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപോര്‍ട്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് നേതാക്കളെ സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടനടി തീരുമാനം ഉണ്ടാകും. ഇന്നോ നാളെയോ അമിത് ഷാ പ്രഖ്യാപനം നടത്തും. സുരേഷ് ഗോപി തൃശ്ശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.
ബിഡിജെഎസ്സിനായിരുന്നു തൃശൂര്‍ സീറ്റ് ബിജെപി നല്‍കിയത്. എന്നാല്‍ അവിടെ മല്‍സരിക്കാന്‍ തയ്യാറെടുത്ത തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സില്‍ നിന്ന് ബിജെപി തൃശൂര്‍ സീറ്റ് എറ്റെടുത്തത്.
Next Story
RELATED STORIES
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം; സെപ്തംബര്‍ 2 മുതല്‍...
19 Aug 2022 11:59 AM GMTപാലക്കാട്ടെ ഷാജഹാന് കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ ...
19 Aug 2022 10:25 AM GMTഓണക്കിറ്റ് വിതരണ തീയ്യതികള്‍ പ്രഖ്യാപിച്ചു; 23, 24 തീയതികളില്‍...
19 Aug 2022 9:59 AM GMTവിമാനത്തിലെ പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കാപ്പ ചുമത്താന്‍...
19 Aug 2022 9:33 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;നാല്...
19 Aug 2022 9:15 AM GMT'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMT