പെരുമ്പാവൂരില്‍ ആവേശമായി പി പി മൊയ്തീന്‍ കുഞ്ഞിന്റെ പര്യടനം

പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മൊയ്തീന്‍ കുഞ്ഞിന് ഊഷ്്മള സ്വീകരണാണ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്

പെരുമ്പാവൂരില്‍ ആവേശമായി പി പി മൊയ്തീന്‍ കുഞ്ഞിന്റെ പര്യടനം

കൊച്ചി: പ്രളയം ദുരിതം വിതച്ച പെരുമ്പാവൂരിന്റെ ഹൃദയം തൊട്ടായിരുന്നു ചാലക്കുടി ലോക് സഭാ മണ്ഡലത്തിലെ എസ്ഡിപി ഐ സ്ഥാനാര്‍ഥി പി പി മൊയ്തീന്‍ കുഞ്ഞിന്റെ പര്യടനം.പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മൊയ്തീന്‍ കുഞ്ഞിന് ഊഷ്്മള സ്വീകരണാണ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്. നിങ്ങളുടെ പ്രവര്‍ത്തകരെ കൊണ്ട് നാടിന് നന്മയുണ്ട് എന്നായിരുന്നു വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥിയോട് വൃദ്ധനായ ഒരു വോട്ടറുടെ പ്രതികരണം.ആ നന്മക്ക് നിങ്ങളുടെ പിന്തുണ വേണം എന്ന മൊയ്തീന്‍ കുഞ്ഞിന്റെ അഭ്യര്‍ത്ഥന കേട്ടവരെല്ലാം തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കി. കൂവപ്പടിയിലെ അഭയ ഭവന്‍ സന്ദര്‍ശിച്ച് അന്തേവാസികളോടും ഭാരവാഹികളോടും വോട്ട് തേടിയ കുഞ്ഞുമൊയ്തീനെ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയത്. ഒക്കല്‍ ആന്റോ പുരം പള്ളി, ഒക്കല്‍ ജുമാ മസ്ജിദ് തുടങ്ങി നിരവധി ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് മൊയ്തീന്‍ കുഞ്ഞ് വോട്ട് തേടി എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍, മണ്ഡലം പ്രസിഡന്റ് ഷിഹാബ്, മറ്റ് പ്രാദേശിക നേതാക്കള്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.


RELATED STORIES

Share it
Top