ഞാന്‍ പ്രകാശ്... ഹിറ്റായി അടൂര്‍ പ്രകാശിന്റെ പോസ്റ്റര്‍
കണിയാപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫാറൂഖാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആടൂര്‍ പ്രകാശിനായി യൂത്ത് കോണ്‍ഗ്രസ് തയ്യാറാക്കിയ പോസ്റ്റര്‍ ഹിറ്റായി. ഫഹദ് ഫാസില്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ഞാന്‍ പ്രകാശനിലെ രംഗത്തില്‍ അടൂര്‍ പ്രകാശിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഫഹദ് ഫാസില്‍ ബൈക്കില്‍ പോവുന്ന രംഗമാണ് ഇതിനായി ഉപയോഗിച്ചത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് തന്നെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് അഭിനന്ദനവുമായി എത്തി. കണിയാപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫാറൂഖാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
മനോഹരമായതും രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഈ പോസ്റ്ററിന് യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയോടുള്ള നന്ദി അറിയിക്കുന്നതായി അടൂര്‍ പ്രകാശ് അറിയിച്ചു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും നന്ദി. നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലില്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES
പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMT