മമതയെ താഴെയിറക്കിയില്ലെങ്കില്‍ ബംഗാള്‍ കശ്മീരാവുമെന്ന് ബിജെപി നേതാവ്

മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ പിന്നെ മമതയ്ക്ക് മുഖം പുറത്തുകാട്ടാനാവില്ലെന്നതില്‍ സംശയമില്ലെന്നും കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു

മമതയെ താഴെയിറക്കിയില്ലെങ്കില്‍ ബംഗാള്‍ കശ്മീരാവുമെന്ന് ബിജെപി നേതാവ്

ഹൗറ: മമത ബാനര്‍ജിയെ താഴെയിറക്കിയില്ലെങ്കില്‍ ബംഗാള്‍ മറ്റൊരു കശ്മീരാവുമെന്നും അവരുടെ പ്രീണനനയങ്ങളാണ് ഭീകരര്‍ ബംഗാളില്‍ പിടിമുറുക്കാന്‍ കാരണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. ഹൗറയില്‍ ബിജെപിയുടെ റോഡ്‌ഷോയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'ഐഎസിന്റെ ബംഗാളിലേക്കുള്ള വരവ് നമ്മളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതെല്ലാം സംഭവിക്കുന്നത് മമതയുടെ പ്രീണന രാഷ്ട്രീയം കാരണമാണ്. മമതയെ അധികാരത്തില്‍ നിന്നും താഴെയിറക്കിയില്ലെങ്കില്‍ ബംഗാള്‍ മറ്റൊരു കാശ്മീരാവും. മമത കാരണമാണ് ഭീകരര്‍ ബംഗാളില്‍ പിടിമുറുക്കുന്നത്. തങ്ങള്‍ ബംഗാളിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നു കാണിച്ച് ഐഎസ് തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ പരസ്യപ്പെടുത്തിയ ഒരു പോസ്റ്ററിലൂടെ പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ പിന്നെ മമതയ്ക്ക് മുഖം പുറത്തുകാട്ടാനാവില്ലെന്നതില്‍ സംശയമില്ലെന്നും കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.RELATED STORIES

Share it
Top