വെയിലാണ്, പ്രചാരണത്തിന് സ്ഥാനാര്‍ഥി എത്തില്ല; പകരമെത്തുക 'പ്രതിമ'

വെയിലാണ്, പ്രചാരണത്തിന് സ്ഥാനാര്‍ഥി എത്തില്ല; പകരമെത്തുക പ്രതിമ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചൂടില്‍ കനത്തചൂട് അവഗണിച്ച് രാജ്യമൊട്ടുക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികളില്‍ നിന്ന് വിത്യസ്തനാണ് അഭിഷേക് ബാനര്‍ജി. ചൂടിനെ മറി കടക്കാന്‍ ഒരു പുത്തന്‍ പ്രചാരണ തന്ത്രമാണ് മമതാ ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ അഭിഷേക് കണ്ടെത്തിയത്. പ്രചാരണത്തിനായി കൊടും ചൂടില്‍ നേരിട്ട് പോകുന്നതിന് പകരം തന്റെ പ്രതിമയെ ആണ് സ്ഥാനാര്‍ഥി പ്രചാരണത്തിനായി അയച്ചത്. തുടര്‍ന്ന് മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അഭിഷേകിന്റെ പ്രതിമയും വാഹനത്തില്‍ വച്ചുള്ള പ്രതിമയുമായി പ്രചാരണം ആരംഭിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.RELATED STORIES

Share it
Top