'കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ' വാദം ആവര്‍ത്തിച്ച് രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സുപ്രിംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണ്. പാവപ്പെട്ടവന്റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ വിഷയത്തില്‍ രാഹുല്‍ നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

RELATED STORIES

Share it
Top