Loksabha Election 2019

അധികാരത്തിലേറാന്‍ മോദി 42 ജവാന്‍മാരെ കൊലക്ക് കൊടുത്തു; പുല്‍വാമ ആക്രമണം ആസൂത്രിതം: മിസോറാം മുന്‍ ഗവര്‍ണര്‍

പുല്‍വാമ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. പുല്‍വാമ ആക്രമണത്തിന് പിന്നിലെ ഗുഢാലോചയില്‍ സംശയം പ്രകടിപ്പിച്ച നേരത്തെ എസ്പി നേതാവ് രാം ഗോപാല്‍ യാദവ് രംഗത്തെത്തിയിരുന്നു.

അധികാരത്തിലേറാന്‍ മോദി 42 ജവാന്‍മാരെ കൊലക്ക് കൊടുത്തു; പുല്‍വാമ ആക്രമണം ആസൂത്രിതം:  മിസോറാം മുന്‍ ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ മിസോറാം ഗവര്‍ണറും കോണ്‍ഗ്രസ്സ് നേതാവുമായ അസിസ് ഖുറേഷി. അധികാരത്തിലേറാന്‍ മോദി 42 ജവാന്‍മാരെ കൊലക്ക് കൊടുത്തെന്ന് തുറന്നടിച്ച ഖുറേഷി പുല്‍വാമ ആക്രമണം ആസൂത്രിതമാണെന്ന് ആരോപിച്ചു.

'താങ്കള്‍ ആസൂത്രണം നടത്തി നടപ്പാക്കി, എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത് അറിയാം. 42 ജവാന്‍മാരെ കൊലക്ക് കൊടുത്ത്, സൈനികരുടെ ചിതാഭസ്മത്തിലൂടെ മോദി അധികാരത്തിലേറാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ജനങ്ങള്‍ അതിന് അനുവദിക്കില്ല' അസീസ് ഖുറേഷി എഎന്‍ഐ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വാഹനങ്ങള്‍ എങ്ങിനേയാണ് ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചതെന്ന് ഖുറേഷി ചോദിക്കുന്നു.

പുല്‍വാമ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. പുല്‍വാമ ആക്രമണത്തിന് പിന്നിലെ ഗുഢാലോചയില്‍ സംശയം പ്രകടിപ്പിച്ച നേരത്തെ എസ്പി നേതാവ് രാം ഗോപാല്‍ യാദവ് രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it