Loksabha Election 2019

മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പാട്ടിലാക്കി പ്രിയങ്ക

'നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക്. എല്ലാവിധ ആശംസകളും,' എന്നായിരുന്നു പ്രിയങ്ക ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ ഈ രീതിയിലുള്ള പ്രതികരണം ബിജെപി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നില്ല.

മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പാട്ടിലാക്കി പ്രിയങ്ക
X

ഇന്‍ഡോര്‍: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പാട്ടിലാക്കി പ്രയങ്കാ ഗാന്ധി. ഇന്‍ഡോറില്‍ വാഹന പ്രചാരണ ജാഥയ്ക്കിടെയാണ് സംഭവം. മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രിയങ്ക തന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങിച്ചെന്ന കൈ കൊടുത്തു. പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം കണ്ട് അമ്പരന്ന ബിജെപി പ്രവര്‍ത്തകര്‍ പിന്നീട് കോണ്‍ഗ്രസിന് വിജയാശംസകള്‍ നല്‍കിയാണ് പ്രിയങ്കയെ യാത്രയാക്കിയത്.

'നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക്. എല്ലാവിധ ആശംസകളും,' എന്നായിരുന്നു പ്രിയങ്ക ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ ഈ രീതിയിലുള്ള പ്രതികരണം ബിജെപി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രിയങ്കാ ഗാന്ധിക്കും കോണ്‍ഗ്രസിനും വിജയാശംസകള്‍ നേര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവരെ മടക്കിയത്. മെയ് 19നാണ് ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ്.




Next Story

RELATED STORIES

Share it