തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ഒഡീഷയില്‍ എംഎല്‍എ അറസ്റ്റില്‍

ബിജു ജനതാദള്‍(ബിജെഡി) ടിക്കറ്റില്‍ ആറു തവണ എംഎല്‍എയായ പ്രദീപ് മഹാരതിയെയാണ് അറസ്റ്റ് ചെയ്തത്

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ഒഡീഷയില്‍ എംഎല്‍എ അറസ്റ്റില്‍

ഭുവനേശ്വര്‍: ഫാം ഹൗസില്‍ പരിശോധനയ്‌ക്കെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച എംഎല്‍എയെ ഒഡീഷയില്‍ അറസ്റ്റ് ചെയ്തു. ബിജു ജനതാദള്‍(ബിജെഡി) ടിക്കറ്റില്‍ ആറു തവണ എംഎല്‍എയായ പ്രദീപ് മഹാരതിയെയാണ് അറസ്റ്റ് ചെയ്തത്. പുരി ജില്ലയിലെ പിപിലിക്കു സമീപം ഹങ്കേപൂര്‍ വില്ലേജില്‍ മദ്യവും പണവും വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡിനെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മഹാരതിയും അനുയായികളും ചേര്‍ന്ന് നിരവധി തവണ മര്‍ദ്ദിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഫ്‌ളൈയിങ് സ്‌ക്വാഡ് തലവന്‍ നാരായണ്‍ പത്ര പറഞ്ഞു. പരിക്കേറ്റ ഇദ്ദേഹം ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
RELATED STORIES

Share it
Top