Loksabha Election 2019

ഫലം വന്നാല്‍ മായാവതി ബിജെപിക്കൊപ്പം നിൽക്കും; മായാവതിയുടെ മുന്‍ വിശ്വസ്തന്‍

ബിജെപിയുമായി മായാവതി മുന്‍പും കൈകോര്‍ത്തിട്ടുണ്ട്. മേയ് 23നുശേഷം വളരെ സമ്മര്‍ദ്ദം അവര്‍ക്കുണ്ടാകും. അങ്ങനെ അവര്‍ ബിജെപിയുമായി കൈകോര്‍ക്കും. രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ല. അവരെ എനിക്ക് 33 വര്‍ഷമായി അറിയാവുന്നതാണ്. അവര്‍ക്ക് അവരെ അറിയുന്നതിനേക്കാള്‍ എനിക്കവരെ അറിയാം.- സിദ്ദിഖി പറഞ്ഞു.

ഫലം വന്നാല്‍ മായാവതി ബിജെപിക്കൊപ്പം നിൽക്കും; മായാവതിയുടെ മുന്‍ വിശ്വസ്തന്‍
X

ബല്ലിയ: തിരഞ്ഞെടുപ്പു ഫലം തിരിച്ചായാൽ ബിജെപിക്കൊപ്പം നിൽക്കാനായിരിക്കും മായാവതി ശ്രമിക്കുകയെന്ന് മുൻ ബിഎസ്പി നേതാവും നിലവിൽ കോൺ​ഗ്രസ് നേതാവുമായ നസീമുദ്ധീൻ സിദ്ധീഖി. ഫല പ്രഖ്യാപനത്തിന് ശേഷമുണ്ടാകുന്ന സമ്മർദ്ദമാണ് ബിജെപിയുമായി കൈകോർക്കാൻ കാരണമെന്നും മായാവതിയുടെ മുൻ വിശ്വസ്തൻ കൂടിയായ നസീമുദ്ധീൻ സിദ്ധീഖി പറയുന്നു. മായാവതിയുമായി തെറ്റിപ്പിരിഞ്ഞ് കഴിഞ്ഞവർഷമാണ് ഇദ്ദേഹം കോൺ​ഗ്രസിലെത്തിയത്. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും രാജ്യത്തിന്റെയും ഉത്തര്‍പ്രദേശിന്റെയും താത്പര്യമാണ് അവര്‍ നോക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിലെത്തിയെങ്കിലും തനിക്ക് ഇപ്പോഴും ബഹൻജിയോട് ബഹുമാനം തന്നെയാണ്. എങ്കിലും ബിഎസ്പിയിലേക്ക് തിരിച്ചുപോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തുന്നതിനെയും നസീമുദ്ധീൻ സിദ്ധീഖി തള്ളി. അത്തരമൊരു തീരുമാനം ആരും കൈകൊണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മായാവതി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് അവരുടെ സഖ്യകക്ഷികളായ എസ്പിയോ ആര്‍എല്‍ഡിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നാണ് അടുത്ത പ്രധാനമന്ത്രിയെന്ന് അഖിലേഷ് യാദവ് മാത്രം പറഞ്ഞിട്ടുണ്ട്.- അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി മായാവതി മുന്‍പും കൈകോര്‍ത്തിട്ടുണ്ട്. മേയ് 23നുശേഷം വളരെ സമ്മര്‍ദ്ദം അവര്‍ക്കുണ്ടാകും. അങ്ങനെ അവര്‍ ബിജെപിയുമായി കൈകോര്‍ക്കും. രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ല. അവരെ എനിക്ക് 33 വര്‍ഷമായി അറിയാവുന്നതാണ്. അവര്‍ക്ക് അവരെ അറിയുന്നതിനേക്കാള്‍ എനിക്കവരെ അറിയാം.- സിദ്ദിഖി പറഞ്ഞു.മായാവതി സര്‍ക്കാരിലെ മന്ത്രിയായിരുന്ന സിദ്ദിഖി 2017-ലാണ് മായാവതിയുമായി തെറ്റുന്നത്. അവരെ മായാവതി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസില്‍ ചേക്കേറുന്നത്. 2012-17 കാലയളവില്‍ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷനേതാവായിരുന്നു.

Next Story

RELATED STORIES

Share it