Top

വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചൂട് ചുരം കയറും

രൂപീകരിച്ച അന്നു മുതല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് വയനാട്. 2009ല്‍ പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസാണ് ആദ്യമായി വയനാടിന്റെ പ്രതിനിധിയായി ലോകസഭയിലെത്തിയത്.

വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചൂട് ചുരം കയറും
X

കല്‍പ്പറ്റ: രൂപീകരിച്ച അന്നു മുതല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് വയനാട്. 2009ല്‍ പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസാണ് ആദ്യമായി വയനാടിന്റെ പ്രതിനിധിയായി ലോകസഭയിലെത്തിയത്. സിപിഐ സ്ഥാനാര്‍ത്ഥി എം റഹ്മ്ത്തുല്ലയെ പരാജയപ്പെടുത്തിയാണ് എംഐ ഷാനവാസ് അന്ന് വിജയിച്ചത് തുടര്‍ന്ന് 2014ലും ഷാനവാസ് വിജയിച്ചു. അന്ന് സിപിഐയിലെ സത്യന്‍ മൊകേരിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. എം.ഐ. ഷാനവാസിന്റെ നിര്യാണത്തോടെ കുറച്ചുകാലം എം.പി. ഇല്ലാതിരുന്ന വയനാട് മണ്ഡലം ലോകസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ നേരത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച എല്‍ഡിഎഫ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്.

2009ലെ കന്നി തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ എം.ഐ. ഷാനവാസിന് നല്‍കിയത്. സി.പി.ഐയിലെ അഡ്വ. എം. റഹ്മഹ്്മത്തുല്ലക്ക് 2,57,264 വോട്ടും എന്‍.സി.പിയിലെ കെ. മുരളീധരന് 99663 വോട്ടും ലഭിച്ചു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍ കുറവുണ്ടായി. 3,77,035 വോട്ട് എം.ഐ.ഷാനവാസ് നേടിയപ്പോള്‍ സത്യന്‍ മൊകേരിക്ക് 356165 വോട്ട് ലഭിച്ചു.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പിറവിയെടുത്ത വയനാട് മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മാനന്തവാടി (എസ്.ടി), സുല്‍ത്താന്‍ബത്തേരി (എസ്.ടി), കല്‍പ്പറ്റ എന്നീ നിയമസഭാ മണ്ഡലങ്ങളും, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) അസംബ്ലി മണ്ഡലങ്ങളുമാണുള്ളത്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ബത്തേരിയില്‍ മാത്രമാണ് കഴിഞ്ഞ ിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചത്. മാനന്തവാടിയും കല്‍പ്പറ്റയും നഷ്ടപ്പെട്ടിരുന്നു. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലും എല്‍ഡിഎഫാണ് കഴിഞ്ഞ തവണ വിജഡയിച്ചത്. ഐക്യജനാധിപത്യമുന്നണിക്ക് ശക്തമായ സ്വാധീനമുള്ള ഏറനാടും വണ്ടൂരും ഈ മണ്ഡലത്തിലാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,55,786 പേര്‍ പുരുഷ വോട്ടര്‍മാരും 6,70,002 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ് (21,0051). കുറവ് തിരുവമ്പാടി മണ്ഡലത്തിലും.. 1,65,460 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍. ഏറനാട് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.

കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, വന്യമൃഗശല്യം, വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളുടെ അഭാവം, രാത്രിയാത്രാനിരോധനം തുടങ്ങി മറ്റ് മണ്ഡലങ്ങളിലൊന്നുമില്ലാത്ത പ്രതിസന്ധികളാണ് വയനാട് മണ്ഡലത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവുക. കര്‍ഷകര്‍ ഏറെയുളള മണ്ഡലത്തില്‍ കാര്‍ഷികപ്രശ്‌നങ്ങള്‍ തന്നെയാകും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക. ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ കുടുങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് കാരണം തിരഞ്ഞെടുപ്പ പ്രചരണത്തില്‍ മുന്‍തൂക്കം നേടാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍ മണ്ഡലത്തില്‍ അത്രയൊന്നും പരിചയ സമ്പന്നനല്ല എന്നത് അവരുടെ വിജയപ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

എസ്ഡിപിഐക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വയനാട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മണ്ഡലത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. പാര്‍ട്ടി ചിഹ്നത്തില്‍ ജനവിധി തേടിയ ജലീല്‍ നീലാമ്പ്ര 15,000ത്തോളം വോട്ടുകള്‍ നേടി. എസ്്.ഡി.പി.ഐ സ്ഥാനാര്‍ഥി നേടിയ വോട്ടുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുന്നതില്‍ മുഖ്യ ഘടകമായി. എസ്ഡിപിഐക്ക് വേണ്ടി ബാബുമണി കരുവാരക്കുണ്ട് ആണ് മല്‍സര രംഗത്തുള്ളത്. ഇദ്ദേഹം പ്രചരണ രംഗത്ത് വളരെ മുന്നേറിയിട്ടുണ്ട്.

Next Story

RELATED STORIES

Share it