മോഡിയെയും അമിത്ഷായെയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ; ഇരുവരെയും രാഷ്ട്രീയ പാര്‍ടികള്‍ മാതൃകയാക്കണമെന്ന്
മോദിയെയും അമിത്ഷായെയും മറ്റു രാഷ്ട്രീയ പാര്‍ടികള്‍ കണ്ടുപഠിക്കണം.കഠിനാധ്വാനികളാണ് ഇരുവരും. മോഡി പ്രധാനമന്ത്രിയായതിനു ശേഷം പാര്‍ലമെന്റില്‍ പ്രസംഗിച്ചാലും വിദേശത്ത് പ്രസംഗിച്ചാലും അത് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതുപോലെയാണ്.മനോഹരമായി സംസാരിക്കുന്നയാളാണ് മോഡി.അതിഗംഭീരമായി സംസാരിക്കാന്‍ കഴിയും ജനങ്ങളെ ആവേശം കൊള്ളിക്കാനും കഴിയും.പ്രധാനമന്ത്രിയുടെ കസേരയിലിരുന്നാലും പ്രസംഗിക്കുന്നത് ബിജെപി നേതാവ് പ്രസംഗിക്കുന്നതു പോലെയാണ്.
കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ നരേന്ദ്രമോഡിയെയും അമിത്ഷായെയും പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ.നരേന്ദ്രമോദിയെയും അമിത്ഷായെയും മറ്റു രാഷ്ട്രീയ പാര്‍ടികള്‍ കണ്ടുപഠിക്കണമെന്ന് പി സി ചാക്കോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മോഡിയും അമിത്ഷായും കഠിനാധ്വാനികളാണ്.മോഡി പ്രധാനമന്ത്രിയായതിനു ശേഷം ഇന്നു വരെ പാര്‍ലമെന്റില്‍ പ്രസംഗിച്ചാലും വിദേശത്ത് പ്രസംഗിച്ചാലും അത് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതുപോലെയാണ്.മനോഹരമായി സംസാരിക്കുന്നയാളാണ് അതിഗംഭീരമായി സംസാരിക്കാന്‍ കഴിയും ജനങ്ങളെ ആവേശം കൊള്ളിക്കാനും കഴിയും.
പ്രധാനമന്ത്രിയുടെ കസേരയിലിരുന്നാലും പ്രസംഗിക്കുന്നത് ബിജെപി നേതാവ് പ്രസംഗിക്കുന്നതു പോലെയാണ്.പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ മോദിയും അമിത്ഷായും എടുത്തിട്ടുള്ള താല്‍പര്യം തന്നെയാണ അവരുടെ വിജയം. ബിജെപിയില്‍ അവര്‍ രണ്ടു പേരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചയൊന്നുമില്ല.പക്ഷേ ഈ രണ്ടും പേരും ചേര്‍ന്ന് നടത്തിയിട്ടുള്ളത് കൃത്യമായ ആസൂത്രണവും, കഠിനാധ്വാനവുമാണ്.കേരളം അവര്‍ക്ക് ബാലികേറാമലയാണ്.എന്നിട്ടും 18 പ്രാവശ്യമാണ് കേരളത്തിലെത്തിയത്. അമിത് ഷാ കേരളത്തില്‍ റോഡ്‌ഷോ വരെ നടത്തി.ഇതൊക്കെ നമ്മള്‍ കണ്ടു പഠിക്കേണ്ട കാര്യമാണ്.പാര്‍ടി പ്രസിഡന്റ് എന്ന നിലയില്‍ അമിത് ഷാ എടുത്തിട്ടുള്ള അധ്വാനം,ടാര്‍ജറ്റ് ഇട്ട് വര്‍ക്ക് ചെയ്യുന്ന രീതി ഇതൊക്കെ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും മാതൃകയാണെന്നും പി സി ചാക്കോ പറഞ്ഞു. അതേ സമയം അമിത് ഷായെയും മോഡിയെയും പ്രകീര്‍ത്തിച്ചുകൊണ്ടുളള പി സി ചാക്കോയുടെ പ്രസ്താവന വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.ഏതാനും നാളുകള്‍ക്ക് മുമ്പ് പ്രഫ കെ വി തോമസ് എറണാകുളത്ത് നടന്ന ഒരു ചടങ്ങില്‍ വെച്ച് മോഡിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത് വന്‍ വിവാദമായിരുന്നു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT