രാജ്യം സംരക്ഷിക്കേണ്ടയാള്‍ കുഴപ്പങ്ങളുണ്ടാക്കുന്നു: മോദിക്കെതിരേ ജയാ ബച്ചന്‍

രാജ്യം സംരക്ഷിക്കേണ്ടയാള്‍ കുഴപ്പങ്ങളുണ്ടാക്കുന്നു: മോദിക്കെതിരേ ജയാ ബച്ചന്‍

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവും നടിയുമായ ജയാ ബച്ചന്‍. രാജ്യം സംരക്ഷിക്കേണ്ട വ്യക്തി തന്നെ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നാണ് ജയാ ബച്ചന്‍ പറഞ്ഞത്. ലഖ്‌നോവില്‍ എസ്പി സ്ഥാനാര്‍ഥി പൂനം സിന്‍ഹയ്ക്കുവേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു ജയാ ബച്ചന്‍. പൂനം സിന്‍ഹയെ മുഴുമനസോടെ ജനങ്ങള്‍ സ്വീകരിക്കണമെന്നും ജയ അഭ്യര്‍ഥിച്ചു. പുതു സ്ഥാനാര്‍ഥിയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയെന്നത് സമാജ്‌വാദിയുടെ ആചാരമാണ്. ഞങ്ങള്‍ അവരെ സ്വീകരിക്കുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്യും. അവര്‍ എവിടെനിന്നു വന്നവരാണെങ്കിലും എസ്പിയുടെ ഭാഗമാണ്, അവരെ നമ്മള്‍ സംരക്ഷിക്കും ജയ പറഞ്ഞു. ലഖ്‌നോവില്‍ ബിജെപിയുടെ രാജ്‌നാഥ് സിങ്ങിനെതിരായാണ് പുനം സിന്‍ഹ മല്‍സരിക്കുന്നത്.

RELATED STORIES

Share it
Top