- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇവിഎം ക്രമക്കേടില്‍ രോഷാകുലയായി യുവതി; എന്റെ വോട്ട് ബിജെപിക്കുള്ളതല്ല, റീ പോളിങ് വേണം

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബിജെപിക്ക് പോയെന്നും തനിക്ക് റീപോളിങ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വോട്ടറായ യുവതി. കോവളം ചൊവ്വാര 151ാം ബൂത്തിലെ വോട്ടറാണ് ഇവിഎം ക്രമക്കേട് രോഷാകുലയായത്. കലക്ടറുള്‍പെടെ അധികാരപ്പെട്ടവര്‍ വോട്ടിങ് മെഷീനിലെ കൃത്രിമത്വത്തിനുള്ള സാധ്യത നിഷേധിച്ച് രംഗത്തെത്തുന്നതിനിടെയാണ് യുവതിയുടെ തുറന്നു പറച്ചില്‍. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. പരാതിപ്പെട്ടപ്പോള്‍ അത് പരിഗണിക്കാതെ തന്നോട് പൊയ്‌ക്കൊള്ളാനാണ് ബുത്ത് ഓഫിസര്‍ പറഞ്ഞതെന്നും അവര്‍ പറയുന്നു.
'ഞാന്‍ രാവിലെ വോട്ട് ചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന് വോട്ടിടാനാണ് പോയത്. അതില്‍ ഒരുപാട് സമയം പ്രസ് ചെയ്തിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടെ നിന്ന മാഡത്തിനോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് അത് പ്രസ് ചെയ്തപ്പോള്‍ ആ വോട്ട് നേരെ താമരയ്ക്കാണ് പോയത്. എനിക്ക് റീ വോട്ടിങ് വേണം. എനിക്ക് കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം വേറൊന്നും വേണ്ട. വിവിപാറ്റിലും മെഷീനിലും താമരയാണ് വന്നത്. വിവിപാറ്റ് രസീത് വ്യക്തമായി കണ്ടു. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പോയ്ക്കാളാനായിരുന്നു പറഞ്ഞത്. അപ്പോള്‍ തന്നെ പുറത്ത് വന്ന് എന്റെ ഭര്‍ത്താവിനടുത്ത് പരാതി പറഞ്ഞു. ഭര്‍ത്താവ് മറ്റുള്ളവരോടും കാര്യം പറയുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് വര്‍ക്കാവുന്നുണ്ടായിരുന്നില്ലെന്നും പിന്നീട് ഉദ്യോഗസ്ഥന്‍ വന്നു നോക്കിയിട്ടും പറ്റിയില്ലെന്നും പരാതിക്കാരിയുടെ ഭര്‍ത്താവും പറയുന്നുണ്ട്. കംപ്ലയിന്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് പകരം തങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അറിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറയുന്നു.
തിരുവനന്തപുരം ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലാണ് പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വിവിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇത്തരത്തില്‍ ബൂത്തില്‍ പോള്‍ ചെയ്തത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ പോളിങ് നിര്‍ത്തി വച്ചിരുന്നു. കോവളം എംഎല്‍എ വിന്‍സെന്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പരാതി ആദ്യമൊന്നും ചെവിക്കൊള്ളാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും പിന്നീട് കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് പുതിയ യന്ത്രങ്ങള്‍ എത്തിച്ചതിനെത്തുടര്‍ന്ന് പോളിങ് പുനരാരംഭിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















