ഇനി കാവൽക്കാരനല്ല; ട്വിറ്ററിൽ നിന്ന് ചൗക്കീദാർ വെട്ടി മോദി

ഇനി കാവൽക്കാരനല്ല; ട്വിറ്ററിൽ നിന്ന് ചൗക്കീദാർ വെട്ടി മോദി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജയത്തോടെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ തന്റെ പ്രതിച്ഛായ ഉയർത്താനായി കൊണ്ടുവന്ന ചൗക്കീദാർ എന്ന വിശേഷണമാണ് വിജയത്തോടെ മോദി എടുത്തുമാറ്റിയത്. ട്വിറ്ററിലായിരുന്നു മോദി തന്റെ അക്കൗണ്ടിന്റെ പേരിന് മുമ്പിൽ ചൗക്കീദാർ എന്ന വിശേഷണം കൊണ്ടുവന്നത്. തുടർന്ന് രാജ്യത്തുള്ള ബിജെപി മന്ത്രിമാരും ബിജെപി അനുഭാവികളും പേരിന് മുമ്പ് ചൗക്കീദാർ എന്ന വിശേഷണം കൊണ്ടുവന്നിരുന്നു. ചൗക്കിദാർ അഥവാ കാവൽക്കാരൻ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നാണ് പേരു വെട്ടിമാറ്റിയതിനെ ന്യായീകരിച്ച് മോദി ട്വീറ്റ് ചെയ്തത്.

RELATED STORIES

Share it
Top