മോദിക്കെതിരേ കാര്‍ട്ടൂണ്‍ ബുക്കുമായി കോണ്‍ഗ്രസ്

നോട്ട് നിരോധനവും ഇന്ധന വിലവര്‍ദ്ധനവുമടക്കമുള്ള മോദി ഭരണത്തിലെ വീഴ്ച്ചകള്‍ തുറന്ന് കാട്ടുന്നതായിരിക്കും കാര്‍ട്ടൂണ്‍ ബുക്ക്.

മോദിക്കെതിരേ കാര്‍ട്ടൂണ്‍ ബുക്കുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മോദിയുടെ ഭരണപരാജയങ്ങളും 100 മണ്ടന്‍ തീരുമാനങ്ങളും ജനങ്ങളിലെത്തിക്കാന്‍ കാര്‍ട്ടൂണ്‍ ബുക്കുമായി കോണ്‍ഗ്രസ്സ്. മോദിയുടെ 100 തെറ്റുകള്‍ എന്ന പേരില്‍ കാര്‍ട്ടൂണ്‍ ബുക്ക് പുറത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ട്ടൂണ്‍ ബുക്ക് മുംബൈയില്‍ പ്രകാശനം ചെയ്യും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാതെ ബിജെപി നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ്. നോട്ട് നിരോധനവും ഇന്ധന വിലവര്‍ദ്ധനവുമടക്കമുള്ള മോദി ഭരണത്തിലെ വീഴ്ച്ചകള്‍ തുറന്ന് കാട്ടുന്നതായിരിക്കും കാര്‍ട്ടൂണ്‍ ബുക്ക്.
RELATED STORIES

Share it
Top