പയ്യന്നൂരില്‍ വീടിനു നേരെ ബോംബേറ്

റോഡില്‍ നിന്നു വീട്ടിലേക്ക് എറിഞ്ഞ ബോംബ് മരത്തില്‍ തട്ടി തഴെ വീണ് പൊട്ടുകയായിരുന്നു

പയ്യന്നൂരില്‍ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: പയ്യന്നൂരിനു സമീപം എടാട്ട് വട്ടക്കൊവ്വലില്‍ വീടിനു നേരെ ബോംബേറ്. സിപിഎം അനുഭാവി കുഞ്ഞിരാമന്റെ വീടിനു നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ബോംബേറുണ്ടായത്. റോഡില്‍ നിന്നു വീട്ടിലേക്ക് എറിഞ്ഞ ബോംബ് മരത്തില്‍ തട്ടി തഴെ വീണ് പൊട്ടുകയായിരുന്നു. സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ രണ്ടുപേര്‍ ബൈക്കില്‍ കയറി പോവുന്നത് കണ്ടതായി പറഞ്ഞു. കുഞ്ഞിരാമന്റെ മകന്‍ അനില്‍കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top