മൂന്നാംഘട്ടം: ബംഗാളില്‍ ബേംബേറ്, കശ്മീരില്‍ തിരഞ്ഞെടുപ്പ് ഏജന്റിനു നേരെ കയ്യേറ്റം (വീഡിയോ കാണാം)

മൂന്നാംഘട്ടം: ബംഗാളില്‍ ബേംബേറ്, കശ്മീരില്‍ തിരഞ്ഞെടുപ്പ്   ഏജന്റിനു നേരെ കയ്യേറ്റം (വീഡിയോ കാണാം)

മുര്‍ഷിദാബാദിലെ റാണിനഗറിലെ ബുത്ത് നമ്പര്‍ 27,28ന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. എന്നാല്‍ ആളപായമൊന്നുമില്ല. ബൂത്തിന് സമീപമാണ് നാടന്‍ ബോംബ് പൊട്ടിയത്.

കശ്മീരില്‍ ബിജിബെഹ്‌റ പോളിങ് ബൂത്തില്‍ പിഡിപി പ്രവര്‍ത്തകന്‍മാര്‍ നാഷനല്‍ കോണ്‍ഫറന്‍സ് തിരഞ്ഞെടുപ്പ് ഏജന്റിനെ മര്‍ദിച്ചു. അനന്ത്‌നഗര്‍ മണ്ഡലത്തിലെ പോളിങ് ബൂത്തിലാണ് സംഭവം. കള്ളവോട്ടിനായി നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഏജന്റ് പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് മര്‍ദനം.

RELATED STORIES

Share it
Top