- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലി പെരുന്നാള്‍: 50 ശതമാനം ഇളവുമായി ലുലു

അബൂദബി: ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 ശതമാനം വരെ ഇളവുമായി ലുലു. 'ബിഗ് ഈദ് ഡീല്‍സ്' എന്ന പേരില്‍ ജൂലൈ 15 മുതല്‍ 25 വരെയാണ് ഇളവുകള്‍ ലഭിക്കുക. ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ കഴിയും. ഇതിനുപുറമെ വ്യത്യസ്ത ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയ്ക്കും തുടക്കം കുറിച്ചു. ബിരിയാണി ഫെസ്റ്റിവലും പഴ വിപണിയും പ്രത്യേകതയാണ്. അബൂദബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളില്‍ നടന്ന ചടങ്ങില്‍ സ്വദേശി പ്രമുഖന്‍ അഹമ്മദ് അല്‍ ഹാഷിമി ബിഗ് ഈദ് ഡീല്‍സ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല, ലുലു അബൂദബി അല്‍ ദഫ്‌റ മേഖലാ ഡയറക്ടര്‍ ടി പി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
യഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറമെ മറ്റു ജിസിസി രാജ്യങ്ങള്‍, ഇന്ത്യ, മലേസ്യ, ഇന്തോനേസ്യ എന്നിവിടങ്ങളിലെ ശാഖകളിലും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഇളവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ലുലു മാറിയതായും പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി മികച്ച സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും ഏവര്‍ക്കും ആശംസകള്‍ നേരുന്നതായും സൈഫി രൂപവാല പറഞ്ഞു. ആഘോഷവേളകള്‍ക്ക് അനുയോജ്യമായി ചിട്ടപ്പെടുത്തിയ ഷോപ്പിങ് കാര്‍ഡും ലുലുവിന്റെ പ്രത്യേകതയാണ്. പെരുന്നാള്‍, പിറന്നാള്‍, വാര്‍ഷികാഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന പലതവണ ഉപയോഗിക്കാവുന്ന ഒരുവര്‍ഷം വരെ കാലാവധിയുള്ളതാണ് കാര്‍ഡുകള്‍.
Eid ul Azha: 50% discount in Lulu
RELATED STORIES
പത്തനംതിട്ടയിലെ ക്രിമിനല്-ഗുണ്ടാ സംഘങ്ങളുടെ ആശ്രയ കേന്ദ്രമായി...
19 Feb 2025 4:28 PM GMTഅധ്യാപിക തൂങ്ങിമരിച്ച നിലയില്; അഞ്ച് വര്ഷമായി ശമ്പളം...
19 Feb 2025 3:32 PM GMTഎലപ്പുള്ളിയിലെ മദ്യനിര്മാണശാലയുമായി മുന്നോട്ടുപോവാന് എല്ഡിഎഫ്...
19 Feb 2025 3:00 PM GMTവഖ്ഫ് ഭേദഗതി തീരാശാപമായി മോദിയെ പിന്തുടരും: പി അബ്ദുല് മജീദ് ഫൈസി
19 Feb 2025 2:31 PM GMTകൈക്കൂലിക്കേസില് എറണാകുളം ആര്ടിഒ കസ്റ്റഡിയില്; രണ്ട് കുപ്പി മദ്യവും ...
19 Feb 2025 2:12 PM GMTവയോധികയെ കെട്ടിയിട്ട് സ്വര്ണവും പണവും കവര്ന്നു
19 Feb 2025 1:09 PM GMT