യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിന് തുടക്കം

സീനിയര്‍ യൂറോളജി പ്രഫസര്‍ പ്രഫ. റോയ് ചാലി സമ്മേളനം ഉദ്ഘാടനം ചെയ്തു.ആരോഗ്യ മേഖലയുടെ വളര്‍ച്ച നിര്‍വചിച്ചിരിക്കുന്നത് ഏറ്റവും നൂതനമായ മരുന്നുകളുടെയും ചികില്‍സാ സങ്കേതിക വിദ്യകളുടെയും ലഭ്യത മാത്രമാവരുതെന്ന് സമ്മേളസുപ്രീം കോടതി റിട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.സാധാരണക്കാര്‍ക്ക് വൈദ്യശാസ്ത്ര ലോകത്തെ എല്ലാ നേട്ടങ്ങളുടെയും ഗുണഫലം തുല്യമായി അനുഭവിക്കാന്‍ സാധിക്കണം. അതിനുള്ള നടപടികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു

യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിന് തുടക്കം

കൊച്ചി: യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(യുഎസ്‌ഐ)53ാമത് ദേശിയ സമ്മേളനം 'യുസിക്കോണ്‍ 2020'കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.സീനിയര്‍ യൂറോളജി പ്രഫസര്‍ പ്രഫ. റോയ് ചാലി സമ്മേളനം ഉദ്ഘാടനം ചെയ്തു.3 ഡി ഇമേജിംഗ്, കൃത്യതയേറിയ റോബോട്ടിക് സര്‍ജറികള്‍, ലേസര്‍ ചികില്‍സകള്‍,ലാപ്രോസ്‌കോപ്പിക് സാങ്കേതിക വിദ്യകള്‍ എന്നിവ യൂറോളജിക് ശസ്ത്രക്രിയാ രംഗത്ത് നടത്തിയ സാങ്കേതിക മുന്നേറ്റങ്ങള്‍ വളരെ വലുതാാണെന്ന് പ്രഫ. റോയ് ചാലി പറഞ്ഞു.അടിവയര്‍ തുറന്നുള്ള യൂറോളജി ശസ്ത്രക്രിയകള്‍ ക്രമേണ ലാപ്രോസ്‌കോപ്പിക് , കീഹോള്‍ സര്‍ജറികള്‍ക്ക് വഴിമാറി. ഇതോടെ ശസ്ത്രക്രിയക്കായി ചെറിയ ദ്വാരങ്ങള്‍ വഴി കടത്തിവിടുന്ന മിനിയേച്ചര്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് കണ്ണിന്റെ ത്രീഡി ദൃശ്യ ശേഷിയും കൈകളുടെ വൈദഗ്ധ്യവും കൈവരിക്കേണ്ടത് അനിവാര്യമായി.ഇന്ന് ത്രീഡി ഇമേജിംഗ് ആന്തരിക ശരീരഘടനയുടെയും ശസ്ത്രക്രിയ നടത്തേണ്ട ഭാഗങ്ങളുടെയും വലിയ ത്രിമാന ഇമേജിംഗ് സാധ്യമാക്കുന്നു.റോബോട്ടിക് ശസ്ത്രക്രിയയുടെ വരവോടെ, ജോയിന്റഡ് ചലനങ്ങളുള്ള റോബോട്ടിക് ഉപകരണങ്ങള്‍ മനുഷ്യന്റെ കൈകള്‍ പോലെ ആന്തരികമായി പ്രവര്‍ത്തിപ്പിച്ച് കൃത്യതയേറിയ ശസ്ത്രക്രിയകള്‍ സാധ്യമാക്കുന്ന യുഗത്തിലാണ് ഇന്ന് നമ്മളെന്നും പ്രഫ. റോയ് ചാലി പറഞ്ഞു.

ആരോഗ്യ മേഖലയുടെ വളര്‍ച്ച നിര്‍വചിച്ചിരിക്കുന്നത് ഏറ്റവും നൂതനമായ മരുന്നുകളുടെയും ചികിത്സാ സങ്കേതിക വിദ്യകളുടെയും ലഭ്യത മാത്രമാവരുതെന്ന് സുപ്രീം കോടതി റിട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.സാധാരണക്കാര്‍ക്ക് വൈദ്യശാസ്ത്ര ലോകത്തെ എല്ലാ നേട്ടങ്ങളുടെയും ഗുണഫലം തുല്യമായി അനുഭവിക്കാന്‍ സാധിക്കണം. അതിനുള്ള നടപടികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ഡോ .ജോര്‍ജ് പി അബ്രഹാം,ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. കെ വി വിനോദ്, യുഎസ്‌ഐ പ്രസിഡന്റ് ഡോ. മധു എസ് അഗര്‍വാള്‍, സെക്രട്ടറി ഡോ. ടി പി രാജീവ് സംസാരിച്ചു.യൂറോളജി ശസ്ത്രക്രിയയില്‍ റോബോട്ടുകളുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെയും പ്രാധാന്യത്തെ പറ്റിയും, യൂറോളജി വിഭാഗത്തിലുണ്ടായി വരുന്ന പുതിയ ചികില്‍സാ രീതികളെ പറ്റിയും വിശദമായ ചര്‍ച്ചകളും ഗവേഷണ പ്രബന്ധങ്ങളും ഈ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുമെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. കെ വി വിനോദ് പറഞ്ഞു.നൂറിലധികം രാജ്യാന്തര വിദഗ്ദ്ധരും അറന്നൂറോളം യൂറോളജിസ്റ്റുകളും നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാഷ്ട്രങ്ങളില്‍ നിന്നുമായി 2500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top