- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസറ്റ് ഹോംസ് ഉപയോക്താക്കളുടെ വീടുകളില്‍ ആസ്റ്റര്‍@ഹോം സേവനങ്ങള്‍ക്ക് തുടക്കം
അസറ്റ് ഹോംസിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ അസറ്റ് ഹോംസ് പാര്‍പ്പിട പദ്ധതികളില്‍ താമസിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും അവരുടെ വീടുകളില്‍ ചികില്‍സാസേവനം ലഭ്യമാകും
കൊച്ചി: അസറ്റ് ഹോംസ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരവരുടെ വീട്ടില്‍ ചികില്‍സാസേവനം നല്‍കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ വിഭാഗമായ ആസ്റ്റര്‍@ഹോമുമായി കൈകോര്‍ക്കുന്നു. ഇതനുസരിച്ച് അസറ്റ് ഹോംസിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ അസറ്റ് ഹോംസ് പാര്‍പ്പിട പദ്ധതികളില്‍ താമസിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും അവരുടെ വീടുകളില്‍ ചികില്‍സാസേവനം ലഭ്യമാകും.
പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജവഹര്‍ നഗറിലെ അസറ്റ് ലെ ഗ്രാന്‍ഡെയില്‍ നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ ആശാ ശരത് നിര്‍വഹിച്ചു. അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ സുനില്‍ കുമാര്‍ വി., ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരളാ ക്ലസ്റ്റര്‍ ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, അസറ്റ് ഹോംസ് ഡയറക്ടര്‍ എന്‍ മോഹനന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ അമ്പിളി വിജയരാഘവന്‍, ഓപ്പറേഷന്‍സ് ഹെഡ് ജയേഷ് വി നായര്‍, ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് രാമസുബ്രഹ്മണ്യം, അസറ്റ് ഹോംസ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഞ്ജു വേണുഗോപാല്‍, അസറ്റ് ലെ ഗ്രാന്‍ഡെ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയകുമാര്‍ ദാസ് പങ്കെടുത്തു.
ആസ്റ്റര്‍@ഹോമിന്റെ സേവനങ്ങള്‍ അസറ്റ് ഹോംസ് വഴി കേരളത്തിലെ കൂടുതല്‍ ആവശ്യക്കാരിലെത്തിയ്ക്കാന്‍ വഴി തുറക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഓണ്‍ലൈന്‍ വഴി സംസാരിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിസ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. രോഗികളെ പരിശോധിക്കുന്നതിനും ചികില്‍സിക്കുന്നതിനുമായി ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവര്‍ നേരിട്ട് വീട്ടിലെത്തുകയും മരുന്നുകള്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് ആസ്റ്റര്‍@ഹോം. കൊവിഡിനെത്തുടര്‍ന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തുടക്കമിട്ട ഈ പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചു വരുന്നതെന്നും ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു.
പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് കൈമാറുന്നതിനപ്പുറം തങ്ങള്‍ നിര്‍മിക്കുന്ന പാര്‍പ്പിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ആസ്റ്റര്‍@ഹോം കൂടി അക്കൂട്ടത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് അസറ്റ് ഹോംസ് എംഡി വി സുനില്‍ കുമാര്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആരോഗ്യരക്ഷാ സേവനങ്ങള്‍ അസറ്റ് ഹോംസിന്റെ ഉപയോക്താക്കള്‍ക്ക് അവരവരുടെ വീടുകളില്‍ത്തന്നെ എത്തിച്ചു നല്‍കാന്‍ കഴിയുന്നത് വലിയ നേട്ടമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
RELATED STORIES
ജയിലറകളിലെ പോരാളികള്‍| vazhivelicham|thejasnews|
27 Jun 2024 5:01 PM GMTഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് തന്നെ ഏറെ ആശ്വാസമേകും|...
20 Jun 2024 2:41 PM GMTതിന്മയുടെ മാതാവിന് പ്രമോഷന് കൊടുക്കുന്നതും തിന്മയായി മാറും
6 Jun 2024 2:15 PM GMTനമ്മുടെ കുട്ടികള്‍ വേറെ ലെവലാണ്
30 May 2024 3:45 PM GMTസന്തോഷം ആരുടേയും ഷൂവിനുള്ളില്‍...
16 May 2024 4:06 PM GMTഓര്‍മകള്‍ക്ക് കാലവും പരിധിയുമില്ല|vazhivelicham||THEJAS NEWS
9 May 2024 4:06 PM GMT