കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇനി മുതല്‍ സൂക്ഷ്മദ്വാര ചികില്‍സയും ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്‌ലാബും അഡ്വാന്‍സ്ഡ് സ്‌ട്രോക്ക് യൂനിറ്റും
![കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇനി മുതല്‍ സൂക്ഷ്മദ്വാര ചികില്‍സയും ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്‌ലാബും അഡ്വാന്‍സ്ഡ് സ്‌ട്രോക്ക് യൂനിറ്റും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇനി മുതല്‍ സൂക്ഷ്മദ്വാര ചികില്‍സയും ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്‌ലാബും അഡ്വാന്‍സ്ഡ് സ്‌ട്രോക്ക് യൂനിറ്റും](https://www.thejasnews.com/h-upload/2022/08/25/201606-mims.jpg)
കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ മൂന്ന് ചികില്‍സാ സംവിധാനങ്ങള്‍ കൂടി ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. ശസ്ത്രക്രിയ തീരെ ആവശ്യമില്ലാത്ത രീതിയിലെ, അപൂര്‍വമായി ശസ്ത്രക്രിയ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ സങ്കീര്‍ണതകള്‍ ഏറ്റവും കുറയ്ക്കുകയും ചെയ്യുന്ന അതിനൂതന ചികില്‍സാരീതിയായ സൂക്ഷ്മദ്വാര (പിന്‍ഹോള്‍) ചികില്‍സ നിര്‍വഹിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഭാവനയാണ് നിര്‍വഹിച്ചത്.
താക്കോല്‍ദ്വാര ശസ്ത്രക്രിയ എന്നതിനപ്പുറത്ത് ഇനി മറ്റൊരു കണ്ടെത്തലുണ്ടാവില്ലെന്ന് കരുതുമ്പോഴാണ് ഈ സൂക്ഷ്മദ്വാര ചികില്‍സാരീതി നിലവില്‍ വരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അത്ഭുതമായിരിക്കും ഇത് എന്ന് ഉദ്ഘാടനം നടത്തിയ ഭാവന അഭിപ്രായപ്പെട്ടു. എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ ഉത്തരകേരളത്തില്‍ ആദ്യമായി സജ്ജീകരിച്ച സ്‌ട്രോക്ക്, രക്തപ്രവാഹം എന്നിവയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്‌ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പും, അഡ്വാന്‍സ്ഡ് സ്‌ട്രോക്ക് യൂനിറ്റിന്റെ ഉദ്ഘാടന കര്‍മം പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും നിര്‍വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യനല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. എബ്രഹാം മാമ്മന്‍ (സിഎംഎസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സിഎംഎസ്), ഡോ. പി പി വേണുഗോപാലന്‍ (എമര്‍ജന്‍സി വിഭാഗം മേധാവി), ഡോ. കെ ജി രാമകൃഷ്ണന്‍ (റേഡിയോളജി വിഭാഗം മേധാവി) തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT