Latest News

സംഘര്‍ഷത്തിന്റെ മൂലകാരണം സയണിസ്റ്റുകള്‍; സൗമ്യ സന്തോഷിന്റെ മരണം വര്‍ഗീയവിഭജനത്തിന് ഉപയോഗിക്കുന്നതിനെതിരേ എം എ ബേബി

സംഘര്‍ഷത്തിന്റെ മൂലകാരണം സയണിസ്റ്റുകള്‍; സൗമ്യ സന്തോഷിന്റെ മരണം വര്‍ഗീയവിഭജനത്തിന് ഉപയോഗിക്കുന്നതിനെതിരേ എം എ ബേബി
X

തിരുവനന്തപുരം: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചതിനെ വര്‍ഗീയ പ്രചാരണത്തിനുപയോഗിക്കുന്ന ആര്‍എസ്എസ്സിനെതിരേ സിപിഐ എം നേതാവ് എം എ ബേബി. സൗമ്യ സന്തോഷിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് എഫ്ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആര്‍എസ്എസ്സിനെതിരേ കടുത്ത വിമര്‍ശനവുമായി എം എ ബേബി രംഗത്തുവന്നത്.

ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസ് സംഘനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തളളിക്കളയണമെന്നും ഫലസ്തീനിലെ സംഘര്‍ഷങ്ങളുടെ മൂല കാരണം സയണിസ്റ്റുകളാണെന്നും ഇന്ത്യയിലെ ആര്‍എസ്എസ്സിനു സമാനമാണ് അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപജീവനത്തിനായി സംഘര്‍ഷപ്രദേശങ്ങളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'' ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എന്റെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി സംഘര്‍ഷപ്രദേശങ്ങളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആര്‍എസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവര്‍. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണം''- തന്റെ പോസ്റ്റില്‍ എം എ ബേബി എഴുതി.

ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചത്. ഇസ്രായേലില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് സൗമ്യ. സൗമ്യ ജോലി ചെയ്യുന്ന വീട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആ സമയത്ത് സൗമ്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സ്ഫോടനം നടന്ന സമയത്ത് സൗമ്യക്ക് പെട്ടെന്ന് സുരക്ഷാമുറിയിലേക്ക് മാറാന്‍ കഴിഞ്ഞില്ല.

റമദാന്‍ 27നും ഇന്നും ഇസ്രായേല്‍ ഗസയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിനു പ്രതികരണമെന്ന നിലയിലാണ് ഹമാസ് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണമഴിച്ചുവിട്ടത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിൻറെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എൻറെ ദുഃഖം അറിയിക്കുന്നു....

Posted by M A Baby on Thursday, May 13, 2021


Next Story

RELATED STORIES

Share it