Latest News

1.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചെറുപിള്ളി യദുകൃഷ്ണന്‍ (23) ആണ് മാള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

1.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
X
മാള: ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ചെറുപിള്ളി യദുകൃഷ്ണന്‍ (23) ആണ് മാള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മാള പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് കഞ്ചാവ് കൈമാറാനായി നില്‍ക്കുമ്പോളാണ് മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷും സംഘവും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലായത്. മാള, കുഴൂര്‍, കുണ്ടൂര്‍ പ്രദേശങ്ങളിലെ കഞ്ചാവ് വില്‍പ്പനയുടെ പ്രധാന കണ്ണിയാണിയാള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നും വന്‍തോതില്‍ എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് അവരാവശ്യപ്പെടുന്നയിടങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നു. ഒരു പാക്കറ്റിന് 800 രൂപ പ്രകാരമാണ് വില്‍പ്പന നടത്തിയിരുന്നത്. കൊടകരയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് വാങ്ങിക്കൊണ്ട് വന്നാണ് മാളയിലെത്തിച്ചിരുന്നത്. പ്രിവന്റീവ് ഓഫിസര്‍മാരായ ദിബോസ്, ജോഷി ചക്കാലക്കല്‍, ദേവദാസ്, സന്തോഷ് ബാബു, ഐ വി സാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.




Next Story

RELATED STORIES

Share it