ഇഡിയെ ഉപയോഗിച്ച് സോണിയാ ഗാന്ധിയെ വേട്ടയാടുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്ങാടിപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു

പെരിന്തല്‍മണ്ണ: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്് മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരം അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. 20 മിനിറ്റ് സമയം ട്രെയിന്‍ തടഞ്ഞു. ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജനറല്‍ സെക്രട്ടറി സി കെ ഹാരിസ്, ജില്ലാ ഭാരവാഹികളായ മുഹമ്മദ് പാറയില്‍, അഷ്‌റഫ് കുഴിമണ്ണ, അജിത് പുളിക്കല്‍, സഫീര്‍ ജഹാന്‍ നിയോജക മണ്ഡലം പ്രസിഡന്റ്‌റുമാരായ മുഹമ്മദ് ഇസ്ലഹ് പള്ളിപ്പുറം , യാക്കൂബ് കുന്നംപള്ളി, കെപി ശറഫുദ്ധീന്‍, റഹീം മൂര്‍ഖന്‍, അന്‍വര്‍ അരൂര്‍, ആസാദ് തമ്പനങ്ങാടി ഷാജഹാന്‍ മകരപ്പറമ്പ് ,രാധേകൃഷ്ണന്‍ മാസ്റ്റര്‍, ഡിസിസി ജനറല്‍3 സെക്രട്ടറിമാരായ സമദ് മങ്കട ,ശശി മങ്കട അങ്ങാടിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനീഷ് അങ്ങാടിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
അവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല്‍ ഉടമകള്‍ പാരിസില്‍
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്‍സരം തോല്‍വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT