Latest News

കളക്ട്രേറ്റ് വളപ്പില്‍ കെ റെയില്‍ കുറ്റി നാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കളക്ട്രേറ്റ് വളപ്പില്‍ കെ റെയില്‍ കുറ്റി നാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
X

കണ്ണൂര്‍: ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കുന്ന കെ റയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പുരയിടത്തില്‍ പോലും കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് വളപ്പില്‍ കെ റെയില്‍ കല്ല് സ്ഥാപിക്കല്‍ സമരം നടത്തി. സമരത്തിനെത്തിയ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

ഉച്ചയോടെ ഡിസിസി ഓഫിസ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലിസിനെ വെട്ടിച്ചാണ് കളക്ട്രേറ്റിലേക്ക് കടന്നത്. പ്രവര്‍ത്തകര്‍ പ്രധാന കവാടം വഴി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ കടന്ന് മുദ്രാവാക്യം വിളിയോടെ കെ റയില്‍ കുറ്റി നാട്ടുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, പ്രിനില്‍ മതുക്കോത്ത്, നികേത് നാറാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധ സമരത്തിന് എത്തിയത്. കളക്ട്രേറ്റ് വളപ്പില്‍ നാട്ടിയ കല്ലിന് സംരക്ഷണ വലയം തീര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ പോലിസ് ഏറെ വിഷമിച്ചു. ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലെത്തിയ പോലിസുകാര്‍ രാവിലെ മുതല്‍ കളക്ടറേറ്റിലെ രണ്ട് കവാടത്തിലും നിലയുറപ്പിച്ചിരുന്നുവെങ്കിലും പോലിസിനെ വെട്ടിച്ചാണ് പ്രവര്‍ത്തകര്‍ വളപ്പില്‍ കയറിയത്.

സമരത്തിന് നേതൃത്വം കൊടുത്ത ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, കെ കമല്‍ജിത്, സന്ദീപ് പണപ്പുഴ, ശ്രീജേഷ് കൊയ്‌ലേരിയന്‍, പ്രനില്‍ മാതുകോത്, പി ഇമ്രാന്‍, സുധീഷ് കുന്നത്ത്, അന്‍സില്‍ വാഴ വളപ്പില്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

സമരത്തിന് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറിമാരായ കെ കമല്‍ ജിത്ത്, സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാം വെള്ളി, റിജിന്‍ രാജ്, വിജിത്ത് മുല്ലോളി, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരി, പി ഇമ്രാന്‍, വരുണ്‍. എം.കെ, നികേത് നാറാത്ത്, സുധീഷ് വെള്ളച്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it