യുവാവിനെ തല്ലിക്കൊന്ന് പോലിസ് സ്‌റ്റേഷന് മുന്നില്‍ തള്ളി; പ്രതി പിടിയില്‍
വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്.
BY SRF17 Jan 2022 2:56 AM GMT

X
SRF17 Jan 2022 2:56 AM GMT
കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളി. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ട കെ ടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവം. ഷാന്‍ ബാബുവിനെ തല്ലി അവശനാക്കിയ നിലയില്‍ ജോമോന്‍ തന്നൈയാണ് പോലിസ് സ്‌റ്റേഷന് മുന്നിലെത്തിയത്. ഷാന്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പോലിസിനോട് പറയുകയായിരുന്നു. അതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോമോനെ പോലിസ് പിടികൂടി. ഷാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗഗനം. കത്തിക്കുത്ത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോമോന്‍. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഷാന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
Next Story
RELATED STORIES
രാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMTയുപി ഭവനില് ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTധാര്മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMTഡോ. ഓമന മുതല് ഫര്ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMT