Latest News

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
X

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കര്‍ണാടക ബസ്സിലെ യാത്രികനില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ച എറണാകുളം മരട് പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറി (30) നെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ടി എച്ച് ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍ എം സി ഷിജു, അബ്ദുല്‍ സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിത്താര, ഷാനിയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it