Latest News

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

കടലുണ്ടി വട്ടപ്പറമ്പ് ചാലിയപ്പാടം നവീന്‍ ബാവ (കുട്ടാവ-38) ആണ് മരിച്ചത്.

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

ചാലിയം: ജോലിക്കിടെ വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കടലുണ്ടി വട്ടപ്പറമ്പ് ചാലിയപ്പാടം നവീന്‍ ബാവ (കുട്ടാവ-38) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ നവീന്‍ ഈ മാസം അഞ്ചിന് മാഹിയിലെ ജോലിക്കിടെ താഴെവീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയായാണ് അന്ത്യം.

പരേതനായ ഏറുകാട്ടില്‍ കരിയാത്തനാണ് പിതാവ്. മാതാവ് സരോജിനി. ഭാര്യ: ബിന്‍ഷാരാജ്. മകന്‍ കാശിനാഥന്‍. സഹോദരങ്ങള്‍ വിതോഷ് ബാബു, സ്മിത. സംസ്‌കാരം നാളെ രാവിലെ വട്ടപ്പറമ്പ് ശ്മശാനത്തില്‍.

Next Story

RELATED STORIES

Share it