എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
BY NSH9 Jan 2023 9:55 AM GMT
X
NSH9 Jan 2023 9:55 AM GMT
മലപ്പുറം: കണ്ടനകത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോലത്ര കുന്നത്ത് താഴത്തെ പുരക്കല്‍ ബാലന്റെ മകന്‍ മിഥുനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9.30 നു സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയിലായിരുന്നു അപകടം.
മിഥുന്‍ ആദിത്യന്‍, അതുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ഇന്ന് ഉച്ചയോടെ മരിച്ചു. ചേകനൂര്‍ ആറേക്കാവ് പൂരം കഴിഞ്ഞ് മൂവരും ബൈക്കില്‍ വീടുകളിലേക്ക് വരുന്നതിനിടേയാണ് അപകടം. കോലത്രക്കുന്നിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നുവന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിക്കുകയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT