Latest News

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

വളാഞ്ചേരി: ദേശീയ പാതയില്‍ കുറ്റിപ്പുറം റോഡില്‍ പാണ്ടികശാല താജ് നഗറില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അബൂദാബി പടിയില്‍ താമസിക്കുന്ന കുന്നത്ത് ഫാസിലാണ് (20) ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. വളാഞ്ചേരിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ഫാസിലിന്റെ സ്‌കൂട്ടറില്‍ എതിര്‍ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനാണ് ഫാസില്‍. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാണ്ടികശാല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പിതാവ്: കെ അബൂബക്കര്‍ (എസ് ഡിപിഐ വളാഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റ്). മാതാവ്: നജാബി. സഹോദരങ്ങള്‍: ഫാരിസ്, ഫര്‍ഷ.

Next Story

RELATED STORIES

Share it