Latest News

നവകലയിൽ വിസ്മയം തീർത്ത് യുവദമ്പതികൾ

നവകലയിൽ വിസ്മയം തീർത്ത് യുവദമ്പതികൾ
X

കോഴിക്കോട്: സർഗാലയ അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയിൽ വിസ്മയമാവുകയാണ് മഹാരാഷ്ട്ര സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹവും. ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പർ പാവകളും, പെബിൾ ആർട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ മനോഹരമായ കാർട്ടൂൺ കഥാപാത്രങ്ങളുടെ നിറമുള്ള ചിത്രങ്ങളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധതരം പാവകളും സ്റ്റാളിലെത്തുന്ന ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. ചെറിയ മരക്കമ്പുകൾ കുറുകെ മുറിച്ചു അതിൽ വരച്ചെടുക്കുന്ന മിഴിവാർന്ന ചിത്രങ്ങളും മനോഹര കാഴ്ച്ചയാണ്.


പ്രണയം, സൗഹൃദം ബാല്യം സ്നേഹം തുടങ്ങിയ ആശയങ്ങളെ മുൻനിർത്തി ഭംഗിയുള്ള കലാസൃഷ്ടികൾക്ക് ആരാധകർ ഏറെയുണ്ടെന്ന് ഇവർ പറയുന്നു. സുസ്ഥിര വികസനത്തിനു പ്രാധാന്യം നൽകികൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇവർ ഉത്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ഭാവി സംരഭകർക്കുള്ള അംഗീകാരവും ഇവർ നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it