'നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിക്കൂ. ഞങ്ങള്‍ ഞങ്ങളുടെ ഭക്ഷണം കഴിക്കാം'; ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രിമാരുമൊത്ത് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് കര്‍ഷകര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രിമാരുമൊത്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് കര്‍ഷകര്‍. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമര്‍, പീയുഷ് ഗോയല്‍, സോം പ്രകാശ് എന്നിവരുമായാണ് കര്‍ഷകരുടെ ചര്‍ച്ച. ഇവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഭക്ഷണം പങ്കുവെക്കാനും കര്‍ഷകര്‍ തയ്യാറായില്ല. 'നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിക്കൂ. ഞങ്ങള്‍ ഞങ്ങളുടെ ഭക്ഷണം കഴിക്കാം' എന്നായിരുന്നു അവരുടെ പ്രതികരണം.
അതേസമയം, ചര്‍ച്ചയില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ഏഴാമത്തെ തവണയാണ് കേന്ദ്രവും കര്‍ഷക സംഘടനകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. നാല് ഉപാധികളാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍വച്ചിരുന്നത്. ഇതില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ നേരത്തെ വ്യക്തമാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ എന്ന ഒറ്റ അജന്‍ഡയില്‍ ചര്‍ച്ച നടത്താനാകും കര്‍ഷക സംഘടനകള്‍ ഇന്ന് ശ്രമിക്കുക. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
RELATED STORIES
കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTകോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട
8 Aug 2022 4:57 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഒമാന്‍
8 Aug 2022 4:51 PM GMTഅഞ്ച് ലക്ഷം മുസ്ലിം വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തും: ബിജെപി
8 Aug 2022 4:44 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMT