Latest News

പാര്‍ലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

പാര്‍ലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം
X

തിരുവനന്തപുരം: കേരള നിയമസഭയുടെ 'കേരള ലേജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍' (പാര്‍ലമെന്ററി സ്റ്റഡീസ്) ധകെ-ലാംപ്‌സ് (പിഎസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് നടത്തുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യറിന്റെ എട്ടാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയര്‍ സെക്കന്ററി/ തത്തുല്യം. കോഴ്‌സിന് അപേക്ഷിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി ഇല്ല. റഗുലര്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31നകം ഡെപ്യൂട്ടി ഡയറക്ടര്‍, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (പാര്‍ലമെന്ററി സ്റ്റഡീസ്), റൂം നമ്പര്‍ 728, നിയമസഭാ മന്ദിരം, വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496551719, 04712512662, 2453, 2670, വെബ്‌സൈറ്റ്: www.niyamasabha.org.

Next Story

RELATED STORIES

Share it