Latest News

എക്‌സ് ഇ കൊവിഡ് വകഭേദം: ഭയപ്പെടേണ്ടെന്ന് മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം

എക്‌സ് ഇ കൊവിഡ് വകഭേദം: ഭയപ്പെടേണ്ടെന്ന് മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം
X

മുംബൈ: മുംബൈയില്‍ കൊവിഡ് വകഭേദമായ എക്‌സ് ഇ തിരിച്ചറിഞ്ഞതില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി. ഈ സാഹചര്യത്തില്‍ എല്ലാ ആരോഗ്യമുന്‍കരുതലുകളും പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസാണ് മുംബൈയില്‍ സ്ഥിരീകരിച്ചത്. മാര്‍ച്ച് ആദ്യവാരത്തില്‍ വിദേശത്തുനിന്ന് എത്തിയ ഇദ്ദേഹത്തിന്റെ രോഗം ഇപ്പോള്‍ ഭേദമായിട്ടുണ്ട്. ജീനോം സീക്വന്‍സിങ് ഫലം ഇന്നാണ് പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഒട്ടും ഭയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ എക്‌സ് ഇ വകഭേദമാണ് ഇന്ന് മുംബൈയില്‍ തിരിച്ചറിഞ്ഞത്. യുകെയിലാണ് ആദ്യം ഇത് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it