- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാഠ്മണ്ഡു: കഴിഞ്ഞ ദിവസം കാണാതായ നേപ്പാള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തി. നേരത്തെ വിമാനം തര്‍ന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അവശിഷ്ടങ്ങളോ മറ്റോ കണ്ടെത്തിയിരുന്നില്ല. അതാണ് ഇന്ന് രാവിലെ ലഭിച്ചത്. കനത്ത മഞ്ഞുവീഴ്ചമൂലം സൈന്യത്തിന് തകര്‍ന്ന സ്ഥലത്തേക്ക് എത്താനായിട്ടില്ല.
ഇരുപതോളംപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് ഞായറാഴ്ച കാണാതായത്.
താരാ എയറിന്റെ ഇരട്ട എഞ്ചിന്‍ എയര്‍ക്രാഫ്റ്റാണ് ഞായറാഴ്ച രാവിലെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനു ശേഷം കാണാതായത്. മുസ്താങ് ജില്ലയിലെ കൊവാങ് ഗ്രാമത്തില്‍ തകര്‍ന്നുവീണതായി പിന്നീട് തിരിച്ചറിഞ്ഞു. പക്ഷേ, ആ പ്രദേശത്തേക്ക് എത്താനായിരുന്നില്ല.
ജില്ലയില്‍ മഞ്ഞുവീഴ്ച രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്ന 2 ഹെലികോപ്റ്ററുകളെ അധികൃതര്‍ തിരിച്ചുവിളിച്ചു.
താര എയറിന്റെ ചെറുവിമാനം 9.55ന് പൊഖാറയില്‍നിന്ന് പറന്നുയര്‍ന്ന് പതിനഞ്ച് മിനിറ്റിനുശേഷം കാണാതാവുകയായിരുന്നു. 4 ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ 2 ജര്‍മന്‍കാരും 13 നേപ്പാളികളും മൂന്ന് ജപ്പാന്‍കാരും ഉണ്ടായിരുന്നു.
കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. ജോംസം വിമാനത്താവളത്തില്‍ പത്തേകാലോടെ എത്തേണ്ടതായിരുന്നു വിമാനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















