Latest News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം
X

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഗ്ലോബല്‍ കോണ്‍ഫെറെന്‍സിന്റെ കിക്ക് ഓഫ് മീറ്റിങ്ങും മെയ് 19 ന് വൈകുന്നേരം കെ സി എ ഹാളില്‍ വെച്ച് നടന്നു. പരിപാടിയിലെ മുഖ്യ അഥിതിയായ മനാമ ക്യാപിറ്റല്‍ മുനിസിപ്പാലിറ്റിയുടെ മെമ്പറും, 2021 ലെ എസ് എം ഇ സ്ട്രീറ്റ് ഗ്ലോബല്‍ വുമണ്‍ അവാര്‍ഡ് ജേതാവും, ഗോള്‍ഡന്‍ ട്രസ്റ്റിന്റെ പ്രസിഡന്റും, സി ഇ ഓ യും ആയ ഡോ. ലുല്വ അല്‍ മുത്വ്‌ലഖ് ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ ആയിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി.. ഡബ്ലിയൂഎംസി ബഹ്‌റൈന്‍ പ്രോവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവേല്‍ അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍ സ്വാഗതം ആശംസിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് കൃപ രാജീവ് സദസ്സിനെ അഭിസംബോധന ചെയ്തു വനിതാ വിഭാഗം അംഗങ്ങളെ പരിചയപ്പെടുത്തി. തുടര്‍ന്ന് വിശിഷ്ടാഥികള്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ബാഡ്ജിങ് സെറിമണി നടത്തി. മുഖ്യാഥിതിയ്ക്കും വിശിഷ്ടാതിഥിയ്ക്കും മൊമെന്റോ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ക്ലബ് ചെയര്‍മാന്‍ കെ എം ചെറിയാന്‍, WMC ബഹ്‌റൈന്‍ പ്രോവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, wmc മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ തെരുവത്ത്, വൈസ് ചെയര്‍ പേഴ്‌സണ്‍ ദീപ ജയചന്ദ്രന്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഉഷ സുരേഷ് ഉദ്ഘാടന പരിപാടിയയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിപറഞ്ഞു. വനിതാ വിഭാഗം പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി നടന്ന കലാസാംസ്‌കാരിക പരിപാടിയില്‍ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി രേഖ രാഘവന്‍ കോറിയോഗ്രഫി നിര്‍വഹിച്ച് WMC കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍ ആകര്‍ഷകമായി. ശ്രീഷ്മ അവതരിപ്പിച്ച ബഹ്‌റൈന്‍ വേദികളില്‍ അപൂര്‍വമായ വീണ കച്ചേരി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. WMC കുടുംബാംഗങ്ങള്‍ ആയ ജിജോ ബേബി, രാജീവ് മേനോന്‍, അരവിന്ദ്, ശില്പ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനങ്ങളും ശ്രദ്ധ ഗോകുല്‍, തീര്‍ത്ഥ പ്രമോദ് എന്നിവര്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങളും പരിപാടിയെ മികവുറ്റതാക്കി. WMC വൈസ് ചെയര്‍മാനും പരിപാടിയുടെ ജനറല്‍ കണ്‍വീനറും ആയ വിനോദ് നാരായണന്റെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പരിപാടികള്‍ നിയന്ത്രിച്ചു. ബഹ്‌റൈനിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. WMC ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിജോ ബേബി, ഗണേഷ് നമ്പൂതിരി, ദേവരാജന്‍, എബി തോമസ്,, അബ്ദുല്ല, വിനയന്‍, രാജീവ് എന്നിവരും വനിതാ വിഭാഗം അംഗങ്ങളായ ഭവിഷ അനൂപ്, രമ സന്തോഷ്, ഷിജിന്‍ സുജിത് , മിനി പ്രമിലീഷ് , അനു അലന്‍, പ്രസന്ന രഘു, മീര വിജേഷ്, അഞ്ജു, മെസ്സി, രഞ്ജിനി, സ്‌നേഹ , അശ്വിനി, നീതു , രേഷ്മ, നിഷ , അര്‍ച്ചന , തുഷാര , ഫ്‌ളൈഡി എന്നിവരും പരിപാടിയ്ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശ്ശങ്ങള്‍ നല്‍കി . ജിഷ സുബിന്‍ പരിപാടിയുടെ അവതാരക ആയിരുന്നു. കലാവിഭാഗം സെക്രട്ടറി സ്വാതി പ്രമോദ് നന്ദി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it