താലിബാനുള്ള സഹായം ലോകബാങ്ക് നിര്‍ത്തിവച്ചു

കാബൂള്‍: താലിബാന് നല്‍കിവന്നിരുന്ന വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലോകബാങ്ക് നിര്‍ത്തിവച്ചു. താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ച ശേഷം സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടെന്നും ബാങ്ക് വക്താവ് എഫ്പിയോട് പറഞ്ഞു.
''ഇപ്പോള്‍ ബാങ്ക് നല്‍കിക്കൊണ്ടിരിക്കുന്ന ധനസഹായം നിര്‍ത്തിവച്ചു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്- ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ ഗുരുതരമാണ്. ഇത് രാജ്യത്തിന്റെ വികസനത്തിലും സ്ത്രീകളുടെ സുരക്ഷയിലും എന്ത് ഫലമാണ് ഉണ്ടാക്കുകയെന്നതില്‍ ആശങ്കയുണ്ട്''.
യുഎസ് സൈന്യം അഫ്ഗാന്‍ വിട്ട് തൊട്ടടുത്ത ദിവസങ്ങളില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെയാണ് ധനസഹായം നിര്‍ത്തിവച്ചത്. വിദേശത്ത് വിറ്റഴിക്കുന്ന സ്വര്‍ണവും കരുതല്‍ ധനവും താലിബാന് നല്‍കില്ലെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.
ലോകബാങ്കിനു പുറമെ ഐഎംഎഫും ധനസഹായം നിര്‍ത്തിവച്ചിട്ടുണ്ട്.
370 ദശലക്ഷം ഡോളര്‍ വായ്പാ പദ്ധതിയില്‍ 340 ഡോളര്‍ അനുവദിക്കാനിരിക്കുന്നതിനിടയിലാണ് ഐഎംഎഫ് സഹായം നിര്‍ത്തിവച്ചത്.
സ്വന്തം ഉദ്യോഗസ്ഥരെ മുഴുവന്‍ അഫ്ഗാനില്‍ നിന്ന് പുറത്തുകടത്തുന്നതുവരെ പരസ്യപ്രതികരണങ്ങളില്‍ നിന്ന് ബാങ്ക് വിട്ടുനില്‍ക്കുകയായിരുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചതോടെ യുഎസ്സുമായി സഹകരിച്ചിരുന്ന വലിയൊരു വിഭാഗം രാജ്യം വിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT