Latest News

ഉദ്യോഗാര്‍ഥികളെ ഇനിയും വഞ്ചിക്കരുത്: മുല്ലപ്പള്ളി

പരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പ്രഹസനമാകുമോയെന്ന് ആശങ്ക

ഉദ്യോഗാര്‍ഥികളെ ഇനിയും വഞ്ചിക്കരുത്: മുല്ലപ്പള്ളി
X

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായ സന്‍ക്കാരിന്‍േത് വൈകിവന്ന വിവേകമാണെന്നും ഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ഥകളെ ഇനിയും വഞ്ചിക്കരുതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ മന്ത്രിതല ചര്‍ച്ച നടത്തേണ്ടതായിരുന്നു. പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രഹസനമാകുമോയെന്ന് ആശങ്കയുണ്ട്. സമരം അവസാനിപ്പിച്ച എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ സന്തോഷത്തില്‍ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്ക് ഒപ്പം കോണ്‍ഗ്രസും പങ്കുചേരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞ 36 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും മുട്ടുകുത്തിയും നടത്തിയ സമരത്തെ അധിക്ഷേപിക്കുകയും അവരെ അപമാനിക്കുകയും ചെയ്തവരാണ് മന്ത്രിമാരും സിപിഎം ആക്ടിങ് സെക്രട്ടറിയും. സിപിഎം മുഖപത്രം ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായും ചിത്രീകരിച്ചു.

ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഇടതുപക്ഷ മുന്നണിയുടെ പുതിയ തെരഞ്ഞെടുപ്പ് പ്രചരണമുദ്രാവാക്യം പുറത്തിറക്കിയപ്പോള്‍ ജനം ഒറ്റക്കെട്ടായി പറയുന്നത് 'വെറുപ്പാണ് എല്‍ഡിഎഫ്' എന്നാണ്.

പിസി ജോര്‍ജിനെ കേരള ജനതയ്ക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കാനില്ല. മുന്നണി പ്രവേശനവുമായി ഒരിക്കല്‍പ്പോലും പിസി ജോര്‍ജ് തന്നെ ബന്ധപ്പെട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it