Latest News

സ്ത്രീ സുരക്ഷക്ക് സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാകണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

സ്ത്രീ സുരക്ഷക്ക് സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാകണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
X

താനൂര്‍: പൊതു ഇടങ്ങളിലും ഗാര്‍ഹിക അന്തരീക്ഷത്തിലും ഉള്‍പ്പടെ സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്ത്രീ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാവണമെങ്കില്‍ സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാകേണ്ടതുണ്ടെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന എറണാകുളം പറഞ്ഞു.വിം താനൂര്‍ മണ്ഡലം കമ്മിറ്റി എമര്‍ജിംഗ് വിമന്‍ എന്ന പേരില്‍ വട്ടത്താണി സി കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.വിം മണ്ഡലം പ്രസിഡന്റ് ഖദീജാ അശ്‌റഫ് അധ്യക്ഷത വഹിച്ചു.എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ഹംസ തലക്കാപ്പ്,വിം ജില്ലാ കമ്മിറ്റി അംഗം അഷിത ആദം തിരൂര്‍,മണ്ഡലം സെക്രട്ടറി കെ റംസിയ,ഫസീല നാസര്‍,ലൈല അഷ്റഫ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അസ്മ ഉസ്മാന്‍,ഫൗസിയ റഫീഖ്,റഹ്യാനത്ത് റഹീം എന്നിവര്‍ സംബന്ധിച്ചു.





Next Story

RELATED STORIES

Share it