യുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍
ഓടുന്ന ട്രെയിനില്‍ നിന്ന് ആരോ ബാഗ് വലിച്ചെറിഞ്ഞതാണെന്ന് റെയില്‍വേ സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ പറയുന്നത്

മുബൈ: മഹാരാഷ്ട്ര മഹിമിലെ റെയില്‍വേ ട്രാക്കില്‍ ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടേ റെയില്‍വേ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് മുബൈ റെയില്‍വേ പോലിസ് അറിയിച്ചു.
സരിക ദാമോദര്‍ ചാല്‍കെ എന്ന 28കാരിയുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് പോലിസ് അറിയിച്ചു.ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്ക് അറ്റകുറ്റ പണികള്‍ നടത്തുന്നതിനിടേ ബാഗ് കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുനനു. തുടര്‍ന്ന് റെയില്‍വേ യൂണിയന്‍ നേതാക്കളെയും ആര്‍പിഎഫും നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഓടുന്ന ട്രെയിനില്‍ നിന്ന് ആരോ ബാഗ് വലിച്ചെറിഞ്ഞതാണെന്ന് റെയില്‍വേ സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ പറയുന്നത്.
RELATED STORIES
മദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം
28 Jun 2022 12:40 PM GMTപ്ലാസ്റ്റിക് നിരോധനം ജൂലൈ 1 മുതല്‍
28 Jun 2022 12:19 PM GMTഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTഅഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMT