Latest News

യുവാവിനെ സ്വന്തമാക്കാന്‍ ഭാര്യയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി

യുവാവിനെ സ്വന്തമാക്കാന്‍ ഭാര്യയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി
X

ഹൈദരാബാദ്: വിവാഹിതനായ യുവാവിനെ സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ അയാളുടെ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം.

ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. യുവാവുമായി പ്രണയത്തിലായിരുന്ന യുവതി, ഇയാള്‍ വിവാഹിതനായതിന് ശേഷം തന്നെ അവഗണിക്കുന്നുവെന്ന വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് പ്രതി യുവാവിന്റെ വീട്ടിലെത്തിയതെന്ന് പോലിസ് വ്യക്തമാക്കി.

വീട്ടിലെത്തിയ യുവതി 28 വയസ്സുള്ള യുവാവിന്റെ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മയുടെ കൈകളിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു. പെട്രോളിനൊപ്പം കത്തി, മുളകുപൊടി എന്നിവയും പ്രതി കൈവശം കരുതിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവസമയത്ത് യുവാവ് വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതായും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it