സ്‌പോണ്‍സറുടെ കുടുംബ ഫോട്ടോ ഫേസ്ബുക്കില്‍; യുഎഇയില്‍ വീട്ടുവേലക്കാരിക്ക് ആറു മാസം തടവ്

എമിറാത്തി സ്‌പോണ്‍സറുടെ മാതാവിന്റെയും കുട്ടികളുടേയും ചിത്രം മൊബൈലില്‍ പകര്‍ത്തി അവരെ കളിയാക്കുന്ന തരത്തില്‍ തലക്കെട്ട് നല്‍കി യുവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുകയായിരുന്നു.

സ്‌പോണ്‍സറുടെ കുടുംബ ഫോട്ടോ ഫേസ്ബുക്കില്‍;  യുഎഇയില്‍ വീട്ടുവേലക്കാരിക്ക് ആറു മാസം തടവ്

ദുബയ്: അജ്മാനില്‍ സ്‌പോണ്‍സറുടെ കുടുംബത്തിന്റെ ചിത്രങ്ങള്‍ പരിഹാസം തുളുമ്പുന്ന ശീര്‍ഷകത്തോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീട്ടുവേലക്കാരിക്ക് ആറു മാസം തടവ്. ശിക്ഷാ കാലയളവിന് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. എമിറാത്തി സ്‌പോണ്‍സറുടെ മാതാവിന്റെയും കുട്ടികളുടേയും ചിത്രം മൊബൈലില്‍ പകര്‍ത്തി അവരെ കളിയാക്കുന്ന തരത്തില്‍ തലക്കെട്ട് നല്‍കി യുവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുകയായിരുന്നു.

കൂടാതെ, സ്‌പോണ്‍സറുടെ ഭാര്യയുടെ വസ്ത്രങ്ങള്‍ അനുമതിയില്ലാതെ ധരിക്കുകയും ഇവ ധരിച്ചുള്ള ചിത്രങ്ങളെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍, വസ്ത്രം മോഷ്ടിച്ചതല്ലെന്നും വിദേശ യാത്രയ്ക്കിടെ സ്‌പോണ്‍സറുടെ ഭാര്യയോട് ചോദിച്ച് വാങ്ങിയതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
Shareef p k

Shareef p k

Our Contributor help bring you the latest article around you


RELATED STORIES

Share it
Top