നവജാത ശിശുവിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ഫ്ളഷ് ടാങ്കില്‍ തള്ളി; മാതാവ് അറസ്റ്റില്‍
സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച യുവതി പ്രസവ ശേഷം കുഞ്ഞിനെ ഐസിയുവിലെ ശുചിമുറിയിലെ ഫ്ളഷ് ടാങ്കില്‍ ഒളിപ്പിച്ച് കടന്ന് കളയുകയായിരുന്നു

തമിഴ്നാട്: നവജാതശിശുവിനെ കൊന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച 23 കാരി അറസ്റ്റില്‍.തഞ്ചാവൂര്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്. ശുചിമുറിയിലെ ഫഌ് ടാങ്കില്‍ കുത്തിനിറച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ പോലിസ് തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായി.
അവിവാഹിതയായ യുവതിയെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ രണ്ടിന് ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്കിയ ശേഷം ഫഌ് ടാങ്കില്‍ ഉപേക്ഷിച്ച് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. ഡിസംബര്‍ നാലിന് ശുചിമുറി വൃത്തിയാക്കുന്ന തൊഴിലാളികള്‍ ഫഌ് ടാങ്കില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് പരാതി നല്കി. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് പ്രിയദര്‍ശിനിയെ പോലിസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫഌ് ടാങ്കില്‍ ഒളിപ്പിച്ച് കടന്ന് കളയുകയായിരുന്നു.
RELATED STORIES
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT