Latest News

കൊല്ലത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: വനിതാ കമ്മീഷന്‍ തെളിവെടുക്കും

കൊല്ലത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: വനിതാ കമ്മീഷന്‍ തെളിവെടുക്കും
X

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍ത്തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുക്കും. കമ്മീഷന്‍ അംഗം ഷാഹിദ കമാലാണ് ചൊവ്വാഴ്ച രാവിലെ പത്തരക്ക് മരിച്ച യുവതിയുടെ വീട്ടിലെത്തി തെളിവെടുക്കുക.

നിലമേല്‍ കൈതോട് സ്വദേശി വിസ്മയയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് മരണമെന്നാണ് പ്രാഥമിക വിവരം. അതിനെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായാണ് കമ്മീഷന്‍ നേരിട്ട് സ്ഥലത്തെത്തുന്നത്.

സംഭവത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത കമ്മീഷന്‍ എസ്പിയോട് പൊലിസ് റിപോര്‍ട്ട് അടിയന്തരമായി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it