16ാമത്തെ പ്രസവത്തില്‍ യുവതി മരിച്ചു
സുഖ്‌റാണി മുമ്പ് 15 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നുവെങ്കിലും ഇതില്‍ 8 പേരാണ് ജീവിച്ചിരിപ്പുള്ളത്.
ഭോപ്പാല്‍: 16ാമത്തെ പ്രസവത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം 45കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് ദമോഹ് ജില്ലയിലെ പദാജിര്‍ ഗ്രാമവാസിയായ സുഖ്‌റാണി അഹിര്‍വാര്‍ ആണ് മരിച്ചത്. അധികം വൈകാതെ നവജാത ശിശുവും മരിച്ചു.കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ വച്ചാണ് സുഖ്‌റാണി 16ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവത്തിനു ശേഷം അല്‍പസമയം കഴിഞ്ഞപ്പോള്‍ ഇവരുടെയും കുഞ്ഞിന്റെയും ആരോഗ്യനില വഷളായി. ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആരോഗ്യ വകുപ്പ് ജീവനക്കാരിയായ കല്ലോ ബായി വിശ്വ കര്‍മ്മ എന്ന സ്ത്രീയാണ് ഈ വിവരം പുറത്തു വിട്ടത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് കീഴിലെ ആശാ വര്‍ക്കറാണ് കല്ലോ ബായി. സുഖ്‌റാണി മുമ്പ് 15 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നുവെങ്കിലും ഇതില്‍ 8 പേരാണ് ജീവിച്ചിരിപ്പുള്ളത്. ബാക്കിയുള്ളവര്‍ മരിച്ചിരുന്നു.
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT