Latest News

യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവും പിതാവും അറസ്റ്റില്‍

യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവും പിതാവും അറസ്റ്റില്‍
X

പരപ്പനങ്ങാടി: യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍. വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങല്‍ സൈതലവിയുടെ മകള്‍ ഷൗഖിന്‍ പരപ്പനങ്ങാടിയിലെ പുത്തന്‍പീടിക പടിഞ്ഞാറ് ഭാഗത്തെ ഭര്‍ൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്, ഭര്‍തൃപിതാവ് മുഹമ്മദ് ബാപ്പു എന്നിവരെ തിരൂര്‍ ഡി വൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച് 27നാണു കേസിനാസ്പദമായ സംഭവം. ഗാര്‍ഹിക പീഡനം കാരണമാണ് യുവതി മരിച്ചതെന്നു കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് നടന്നത്.

Woman burnt to death at husband's house: Husband and father arrested

Next Story

RELATED STORIES

Share it